Loading

ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എം മുകേഷ് എംഎൽഎ

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് എന്തായാലും ഭരണപക്ഷമല്ല എന്നായിരുന്നു മുകേഷിന്റെ മറുപടി. തന്നെ ടാർഗറ്റ് ചെയ്യുകയാണ്. സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം എന്നാണ് കരുതുന്നത്. മുമ്പ് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എനിക്കത് ഓർമയില്ലെന്ന്. വീണ്ടും വന്ന് ഇതേകാര്യം പറയുമ്പോൾ എനിക്കതിൽ ഒന്നും പ്രത്യേകിച്ച് പറയാനില്ല. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും ഞാൻ കണ്ടിട്ടില്ലെന്നും മുകേഷ് പറഞ്ഞു. 26 വർഷം മുൻപ് നടന്നെന്ന് പറയുന്ന കാര്യം വീണ്ടും എടുത്തോണ്ട് വരുന്നത് ബാലിശമാണെന്നും മുകേഷ്. മുകേഷിനെതിരെ 2018ലായിരുന്നു സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തക മീ ടൂ ആരോപണമുന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഇവർ പങ്കുവച്ച സമൂഹമാധ്യമത്തിലെ കുറിപ്പാണ് ഇപ്പോൾ വീണ്ടും വിവാദത്തിന് വഴിവെച്ചത്.

Related News

Advertisement

Trending News

Breaking News
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

© The News Journalist. All Rights Reserved, . Design by The Design Shop