സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നതിന് തൊട്ടു പിന്നാലെയാണ് നിലപാടില്‍ എന്തെങ്കിലും തിരുത്ത് സുരേഷ് ഗോപി എംപി വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി മാധ്യമ പ്രവര്‍ത്തകരുടെ സംഘം തൃശൂര്‍ രാമനിലയത്തിനു മുന്പില് കാത്തു നിന്നത്.
പുറത്തേക്കിറങ്ങിയ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ച മധ്യമ പ്രവര്‍ത്തകനെ തള്ളി മാറ്റി വാഹനത്തിലേക്ക് കയറുകയായിരുന്നു. ഇത് എന്റെ വഴിയാണ് എന്റെ സഞ്ചാര സ്വാതന്ത്രമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ല എന്ന് അദ്ദേഹം പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop