തൃശൂർ∙ സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അംഗത്വം നൽകി. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറാണ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തത്. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop