വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും രാഷ്ട്രീയത്തിലേക്ക്. ഇരുവരും എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി താരങ്ങള്‍ ഇന്ന് റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയിലെത്തി ഇരുവരും ഖാര്‍ഗയും കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കായിക താരങ്ങള്‍ നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം ഉറച്ചുനിന്നു. കര്‍ഷകര്‍ക്കുവേണ്ടിയും ഗുസ്തിതാരങ്ങള്‍ പോരാടി. അവരുടെ ദേശസ്‌നേഹം വളരെ വലുതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹ്യൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഇരുവരും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയും കൂടിക്കാഴ്ച നടത്തിയിരുന്നു. 2023ല്‍ മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop