ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അനേഷണം കഴിയട്ടെയെന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം കൈകൊള്ളാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി എഡിജിപിക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍, എഡിജിപി മാറ്റാൻ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം കഴിയട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലടപാടെടുത്തത്.
© The News Journalist. All Rights Reserved, .
Design by The Design Shop