പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി കാര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.
ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop