ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സ്ഥാനമാനങ്ങളെ ചൊല്ലി പ്രസിഡന്റ് പി.ടി. ഉഷയും എക്‌സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. ഐഒഎ ഭരണഘടനയും സ്പോര്‍ട്സ് കോഡും ലംഘിച്ച് സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന പേരിലാണ് പി.ടി ഉഷയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരസ്പരം തര്‍ക്കമുണ്ടായിരിക്കുന്നത്. കലഹം രൂക്ഷമായതോടെയാണ് ഇക്കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സ്പോര്‍ട്സ് കോഡ് ലംഘിച്ച് ഐഒഎയില്‍ നിയമനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ പത്തിന് അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഉഷ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയായി, വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായ രാജ്ലക്ഷ്മി സിംഗ് ദിയോ മറുപടി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം മറ നീക്കിയത്. ഉഷ ഐഒഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്യുകയാണ് രാജ്‌ലക്ഷ്മി സിംഗ് ദിയോ അടക്കമുള്ള മറ്റു അംഗങ്ങള്‍.
© The News Journalist. All Rights Reserved, .
Design by The Design Shop