കൊച്ചി: മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ നാടകീയ സംഭവങ്ങൾ. അപ്പന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകൾ ആശ വാദിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു. ആ സമയത്ത് വനിത പ്രവർത്തകർ മദ്രാവാക്യം വിളി തുടർന്നു. ഇതു കേട്ട ആശ സി പി എം മൂർദാബാദ് എന്ന് വിളിച്ചു. പിന്നാലെ ആശയും വനിത പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. മൃതദേഹം പുറത്തേക്കെടുക്കാൻ ആശയും മകനും തടസ്സം നിൽക്കുകയും ചെയ്തു.
© The News Journalist. All Rights Reserved, .
Design by The Design Shop