നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിൽ വേദിയിലെത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ കൊടുവള്ളിയാണ് ഡിഎംകെയും നയം വായിച്ചത്. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഡിഎംകെ. മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണമെന്നും പതിനഞ്ചാമത് ജില്ല രൂപീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
സാമൂഹ്യ നീതിയ്ക്ക് ജാതി സെൻസസ് നടത്തണമെന്ന് പിവി അൻവറിന്റെ ഡിഎംകെ. ആത്മപരിശോധന കേരളത്തിൽ ആവശ്യമാണ്. വിഭജനങ്ങൾ കണ്ടെത്തി പരിഹരിക്കണം. ജാതി, മതം സാമ്പത്തിക മേഖലയിൽ കടുത്ത അസമത്വമെന്ന് നയപ്രഖ്യാപന വേളയിൽ പറയുന്നു. പ്രവാസി വോട്ടവകാശം വേണം. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇ- ബാലറ്റ് വേണം.
മലബാറിനോട് അവഗണനയെന്ന് വിമർശനം. തിരുവനന്തപുരത്ത് നിന്ന് ദൂരം കൂടുമ്പോൾ വികസനവും കുറഞ്ഞു. മലപ്പുറത്ത് വികസനമുരടിപ്പെന്ന് കുറ്റപ്പെടുത്തൽ. വിദ്യാഭ്യാസ മേഖലയെ തഴയുന്നു. കേരളത്തിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഒരു മണി വരെയാക്കണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് രീതിയാണെന്ന് വിമർശനം. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുമെന്നും വിമർശിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop