Loading

മോദി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം രാജ്യം ഭരിക്കുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍

എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ഒന്നിന് പിറകെ ഒന്നായി മന്ത്രിമാരെയും എംഎൽഎമാരെയും ജയിലിൽ അടച്ച് കേന്ദ്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ രാജ്യത്ത് ഒരിടത്തും ആരും ഒന്നും ചെയ്തിട്ടില്ലായെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ റോഡുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് റോഡുകളുടെ പരിശോധന പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി.

ഡൽഹിയിലെ റോഡുകളുടെ മോശമായ അവസ്ഥ ഉയർത്തി ബിജെപി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അതിഷിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും വിശദീകരണം.ഡൽഹി സർക്കാർ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു.

Related News

Advertisement

Trending News

Breaking News
അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

© The News Journalist. All Rights Reserved, . Design by The Design Shop