മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി. ജന സമൂഹത്തിന് തുടര്‍ന്നും സേവനം നല്‍കാന്‍ പറ്റിയൊരു അവസരമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് തീരുമാനം – ആര്‍ ശ്രീലേഖ വ്യക്തമാക്കി. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop