നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ആര്‍ ശ്രീലേഖ. കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങള്‍, പുരോഗതി എന്നിവയെല്ലാം ആകര്‍ഷിച്ചുവെന്ന് അവര്‍ പറഞ്ഞു. സര്‍വീസ് കാലത്തില്‍ ഒരിക്കല്‍ പോലും ആര്‍എസ്എസ്- ബിജെപി നേതാക്കളുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടിയിലേക്ക് ചേരാമോ എന്ന് ചോദിച്ചു. ആശയപരമായി ചേരാം എന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ എന്ന കാര്യം ഭാവിയില്‍ ആലോചിച്ച് തീരുമാനിക്കും. കഴിഞ്ഞ മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ ആലോചന തുടങ്ങിയിട്ട്. ഒരു വലിയ തീരുമാനമെടുക്കാന്‍ ഒരു നിമിഷം മതി – ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയമൊന്നും മനസില്‍ ഇല്ലെന്ന് പറഞ്ഞ അവര്‍ മുന്നോട്ടുള്ള പ്രതീക്ഷ ഇപ്പോള്‍ വിവരിക്കാന്‍ നിര്‍വാഹമില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും പറഞ്ഞു.
നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി ഉജ്വല വിജയം സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ പാര്‍ട്ടിയിലേക്ക് എത്തുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തുണ്ടാക്കിയിട്ടുള്ള അത്ഭുതകരമായ മാറ്റങ്ങളില്‍ വളരെയധികം താത്പര്യമുള്ളതുകൊണ്ടാണ് അവര്‍ ബിജെപിയിലെത്തിയതെന്ന് തന്നോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop