എറണാകുളം തിരുവാണിയൂര്‍ പഞ്ചായത്തില്‍ നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ പഞ്ചായത്തിലാണ് നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപക ദമ്പതികളായ രഞ്ജിത്തും രശ്മിയും ഇവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്.
സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യ എന്നാണ് വിവരം. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കക്കാട് സ്ഥിരതാമസക്കാരാണ്.
രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ഓർക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
© The News Journalist. All Rights Reserved, .
Design by The Design Shop