കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പെട്ടെന്നുണ്ടായ അഭിപ്രായപ്രകടനമാണ് സുധാകരന്റേതെന്നും ഇത് ഗൗരവമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന്‍ ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് പറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദങ്ങള്‍ക്ക് കുത്തിപ്പൊക്കി കൊണ്ടുവന്ന് വഴി തിരിക്കാനാണ് ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പ്രധാന കാര്യം. എല്ലാവരുടെയും വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെത് മാത്രമല്ല. തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് – തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. കെ സുധാകരന്റെ അഭിപ്രായം യുഡിഎഫിന്റേതല്ലെന്നും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കെ പി സി സി അദ്ധ്യക്ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഉപാധികളോടെയുള്ള പിന്തുണ വേണ്ടയെന്നതാണ് യുഡിഎഫ് തീരുമാനം. കെ സുധാകരനും കൂടി ഉള്‍പ്പെട്ടതാണ് യു ഡി എഫ്. ഉപാധികളില്ലാത്ത അന്‍വറിന്റെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop