കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നടപടി. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്. കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop