Loading

വയനാട് ദുരന്തം ; പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

കൽപ്പറ്റ : പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ.

87 ദിവസം പിന്നിടുമ്പോളേക്കും സമരമാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ. ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.

Related News

Advertisement

Trending News

Breaking News
പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവും തുടര്‍പരാജയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം
വയനാട് പുൽപ്പള്ളി ചേകാടി ഭാഗത്ത് കാട്ടാനയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. പരിക്കേറ്റ ചേകാടി സ്വദേശി സതീശൻ (40 ) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
29ാമത് ഐഎഫ്എഫ്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop