ബാലൻ ഡി ഓർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത ഒരു ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാന ചടങ്ങിനാണ് പാരിസ് സാക്ഷ്യം വഹിക്കുക. മികച്ച പുരുഷതാരം ആവാൻ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, ഇന്റർ മിലാന്റെ അർജന്റീന താരം ലൗട്ടോരോ മാർട്ടിനസ് എന്നിവരാണ് മുന്നിലുള്ളത്.
വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമാറ്റി തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം നേടാനാണ് സാധ്യത. മികച്ച ഗോൾകീപ്പർ , പരിശീലകർ, യുവതാരങ്ങൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകുന്നുണ്ട്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ ആണ് പുരസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 12:30 ക്കാണ് പുരസ്കാര ദാന ചടങ്ങിന് തുടക്കമാവുക. 8 തവണ പുരസ്കാരം നേടിയ മെസ്സിയുടെ പേരിലാണ് ഏറ്റവും കൂടുതൽ ബലോൻ ദ് ഓറുകളുടെ റെക്കോർഡ്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലാണ് മെസി പുരസ്‌കാരത്തിന് അർഹനായത്. അർജന്‍റീന ലോകകപ്പ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞവർഷവും ബാലൻ ഡി ഓർ പുരസ്‌കാരം മെസി നേടിയിരുന്നു. റൊണാള്‍ഡോയ്ക്ക് ആറ് തവണയും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop