രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ വേട്ടയാടിയെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ എൻഡിഎ കള്ള പ്രചരണം നടത്തുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു.താൻ സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം വസ്തുതയാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്രസർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടിയെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ കേന്ദ്ര സർക്കാർ സർവ്വസന്നാഹങ്ങളും ഉപയോഗിച്ചുവെന്നും പ്രിയങ്കഗാന്ധി ആരോപിച്ചു. കേന്ദ്രം ആക്രമിക്കുമ്പോഴും വയനാട്ടുകാർ ഒപ്പം നിന്നു. വയനാട്ടുകാരുടെ സ്നേഹമാണ് തൻറെ സഹോദരന് ധൈര്യം നൽകിയതെന്ന് പ്രിയങ്ക പറഞ്ഞു.
ശരിയായത് എന്താണോ അതിനുവേണ്ടി പോരാടുന്ന ചരിത്രമാണ് വയനാടിനുള്ളതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പഴശ്ശിരാജയുടെ ഭൂമിയാണിത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമിയാണെന്ന് പ്രിയങ്ക പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കാത്ത സർക്കാരാണ് ബിജെപിയുടേതെന്ന് പ്രിയങ്ക വിമർശിച്ചു. ഭരണഘടന മൂല്യങ്ങൾ ദുർബലപ്പെടുത്തുന്നു. മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop