കെ.മുരളീധരനെ വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും
കെ.മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസ്സിലായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ്-ബി.ജെ.പി ഡീലിൻ്റെ ഭാഗമെന്നും സി.പി.ഐ.എം ആരോപിച്ചു. മുരളീധരൻ മത്സരിച്ചെങ്കിൽ ബിജെപിയെ ജയിപ്പിക്കാമെന്ന സതീശൻ്റെ ഡീൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്.
കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ച അടവ് നയമാണ് സരിൻ്റെ സ്ഥാനാർത്ഥിത്വം. ഇ.ശ്രീധരന് ലഭിച്ച വോട്ട് ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എം.വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop