2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം എൻഎസ് മാധവൻ പ്രതികരിച്ചു. 54 വർഷമായി അദ്ദേഹം എഴുത്തിൻ്റെ ലോകത്തുണ്ട്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. എസ്.കെ. വസന്തൻ ചെയർമാനായും ഡോ. ടി.കെ നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നിവർ അംഗങ്ങളായും സി.പി അബൂബക്കർ മെബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
© The News Journalist. All Rights Reserved, .
Design by The Design Shop