ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ അത്യാസന്നനിലയിലാണെന്ന് ഗവേഷകർ. എഞ്ചിനിയറിങ് വിദഗ്‌ധരും ഗവേഷകരുമടങ്ങിയ ലിബ്ടെക് ഇന്ത്യ പഠനത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞവർഷത്തെക്കാള്‍ ഈ വർഷം പദ്ധതിയിലെ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ എട്ടുശതമാനം ഇടിവുണ്ടായി. കേരളത്തില്‍ ഈ വർഷം 1,93,947 തൊഴിലാളികള്‍ പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 തൊഴിലാളികള്‍ പുതുതായെത്തി. ഫലത്തില്‍ കേരളത്തില്‍ ഈ വർഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318. തുടർച്ചയായി മൂന്ന് വർഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് 'സജീവതൊഴിലാളി'കളായി കണക്കാക്കുക. ഒന്നാം യുപിഎ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയോടുള്ള അധികൃതരുടെ താല്പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കള്‍ക്ക് അപ്രാപ്യമായവിധത്തില്‍ ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തല്‍.
© The News Journalist. All Rights Reserved, .
Design by The Design Shop