മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) വീണ്ടും പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്.സിയോട് നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ തോൽവി. ഇതോടെ ഈ സീസണിൽ മൂന്ന് തോൽവികളോടെ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. മത്സരത്തിൽ മുംബൈയ്ക്ക് രണ്ട് പെനാൽറ്റിയും ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റിയും ലഭിച്ചു. മുംബൈയ്ക്കായി 90-ാം മിനുറ്റിൽ ക്യാപ്റ്റൻ ലലിയാൻസുവാല ചാങ്തെയും നികോലവോസ് കരേലിസ് 55-ാം മിനുറ്റിലും പെനാൽറ്റി ഗോൾ നേടി. ഒമ്പതാം മിനുറ്റിൽ ആദ്യഗോൾ നേടിയതും കരേലിസ് തന്നെയാണ്. നഥാൻ റോഡ്രിഗസാണ് മുംബൈയ്ക്കായി ഗോൾ നേടിയ (75) മറ്റൊരു താരം. കേരളത്തിനായി ക്വാമെ പെപ്ര 71-ാം മിനുറ്റിൽ ഗോൾ നേടി. ജീസസ് ജിമനെസ് 57-ാം മിനുറ്റിലാണ് കേരളത്തിനായി പെനാൽറ്റി ഗോൾ നേടിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop