വാഷിങ്ടൺ : യു.എസ് തെരഞ്ഞെടുപ്പിൽ ഫലസൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മുന്നേറ്റം. 232 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് 216 ഇലക്ടറൽ വോട്ടുകൾ നേടി. ഫലമറിഞ്ഞ 22 സംസ്ഥാനങ്ങളിൽ 14 ഇടത്തും ട്രംപ് വിജയിച്ചു.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്.
ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ കമല ജയിച്ചു. നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop