Loading

പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരൻ

പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് കെ സുധാകരൻ പറഞ്ഞു.

അനധികൃത പണമില്ലെങ്കിൽ എന്തിനാണ് റെയ്ഡിനെ എതിർക്കുന്നതെന്ന ടി പി രാമകൃഷ്ണന്‍റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാൽ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകൾക്കും വായിൽത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചാണ് സുധാകരന്‍റെ പ്രതികരണം.

“എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? കള്ളപ്പണത്തിന്‍റയൊന്നും ഉടമസ്ഥർ ഞങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണ്. ഞങ്ങളല്ല. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിൽ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികൾ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയൻ. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം”- സുധാകരൻ പറഞ്ഞു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. പൊലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

Related News

Advertisement

Trending News

Breaking News
അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

© The News Journalist. All Rights Reserved, . Design by The Design Shop