പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി. ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അന്തിമമായി ഈ തീരുമാനം നടപ്പാക്കുക സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും. നാളെ ജാമ്യാപേക്ഷയില്‍ തീരുമാനം വരാനിരിക്കുന്നതിന് ഇടയിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് മേല്‍ കമ്മിറ്റിയായ സംസ്ഥാന സമിതിയുടെ അംഗീകാരം വേണം. ഈ സങ്കേതികത്വം പരിഗണിച്ചാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ജില്ലാ സെക്രട്ടേറിയേറ്റ് നേരത്തെ നടപടി സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop