പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പൊലീസ് അന്വേഷിച്ചാൽ കൃത്യമായ അന്വേഷണം നടക്കില്ല. പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവിൽ പോയത്.
ജാമ്യം കൊടുത്തത് ദിവ്യ നിരപരാധിയായത് കൊണ്ടാണെന്ന് ആരും കരുതേണ്ട. ആ ജാമ്യത്തിൽ ദിവ്യക്ക് എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുന്നവർ തലയ്ക്കു സുഖമില്ലാത്തവരാണ്. ജാമ്യം കിട്ടിയതുകൊണ്ട് അവർ കുറ്റത്തിൽനിന്ന് മോചിതയാകില്ലെന്നും സുധാകരൻ പറഞ്ഞു.
ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഐഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop