മണിപ്പൂരിലെ തമ്‌നാപോക്പിയിലാണ് കർഷകർക്ക് നേരെ ആക്രമണം ഉണ്ടായത്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ട്. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്. ഇംഫാൽ ഈസ്റ്റിൽ ഡോക്ടർക്ക് നേരെ അക്രമികൾ വെടിവച്ചു. സ്വകാര്യ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടർ ആയ ഡോ. മൊയ്‌രംഗ്‌തേം ധനബീറിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.
രോഗികൾ എന്ന വ്യാജനെ എത്തിയ മൂന്നു അക്രമികളാണ് വെടിയുതിർത്തത്. ആശുപത്രിയിലെ ആംബുലൻസിന് നേരെയും വെടിയുത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop