തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍. താന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്തകം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഡി സി ബുക്‌സ് ഉടമയെ ഉള്‍പ്പെടെ ബന്ധപ്പെട്ടെന്നും രവി ഡി സി ഇക്കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് പറഞ്ഞെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആത്മകഥാ വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ദിവസം ഇത്തരം ഒരു വാര്‍ത്ത പുറത്തുവന്നത് തനിക്കെതിരായ ആസൂത്രിതമായ ഒരു നീക്കമാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് ദിവസവും ഇത്തരമൊരു വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ഡി സി ബുക്‌സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാനായി വിശ്വസ്തനായ ഒരു മാധ്യമപ്രവര്‍ത്തകനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഇത് പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop