പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പില്‍ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. അഡ്വ കെ കെ രത്‌നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും വോട്ടെടുപ്പ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 24 അംഗ ഭരണസമിതിയില്‍ 17 അംഗങ്ങള്‍ എല്‍.ഡി.എഫും ഏഴ് അംഗങ്ങള്‍ യു.ഡി.എഫുമാണ്. അതുകൊണ്ട് തന്നെ അഡ്വ. കെ കെ രത്‌നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. വിവാദ യാത്രയയപ്പ് കഴിഞ്ഞ് ഇന്ന് ഒരു മാസം പൂര്‍ത്തിയാവുകയാണ്. അതേ ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop