ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇ പി പാലക്കാട്ടേക്ക് എത്തുന്നത്. പി സരിന്‍ അവസരവാദിയാണ് എന്ന് ഇ പിയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥയില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
പാലക്കാട് ഇപിയുടെ വിവാദ ആത്മകഥരാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop