Loading

നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓര്‍മക്കുറവെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെപ്പോലെ ഓര്‍മ നശിച്ച് തുടങ്ങിയെന്ന് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ താരതമ്യം. ഉച്ചകോടികളില്‍ പങ്കെടുക്കമ്പോള്‍ ലോക നേതാക്കളുടെ പേരുകള്‍ തന്നെ മറന്നതിന്റെ പേരില്‍ ബൈഡന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സമാന അവസ്ഥയാണ് മോദിക്കും എന്നാണ് രാഹുലിന്റെ പരിഹാസം.

മോദി ജിയുടെ പ്രസംഗം കേട്ടുവെന്ന് എന്റെ സഹോദരി പ്രിയങ്ക അടുത്തിടെ എന്നോട് പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ അതേ കാര്യങ്ങളാണ് കുറച്ച് നാളുകളായി മോദി ജിയും പ്രസംഗിച്ച് കൊണ്ടിരിക്കുന്നത്. എനിക്കറിയില്ല, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഓര്‍മ ശക്തി നശിച്ചിരിക്കാം – രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഈയടുത്ത് യുക്രൈന്‍ പ്രസിഡന്റിന്റെ പേര് മറന്നിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ പേരാണ് അദ്ദേഹം യുക്രൈന്‍ പ്രസിഡന്റിനെ വിളിച്ചത്. അതുപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ഓര്‍മ നഷ്ടപ്പെടുകയാണ് – രാഹുല്‍ വിശദമാക്കി.

ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ പ്രസംഗങ്ങളില്‍ ഞാന്‍ പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് മോദി പറയുന്നത്. ജനങ്ങള്‍ രോഷാകുലരാകുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഞാന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. സംവരണത്തിന് രാഹുല്‍ഗാന്ധി എതിരാണെന്നും 50 ശതമാനം സംവരണപരിധി എടുത്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് നരേന്ദ്രമോദിയുടെ പ്രചരണങ്ങളെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related News

Advertisement

Trending News

Breaking News
പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവും തുടര്‍പരാജയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം
വയനാട് പുൽപ്പള്ളി ചേകാടി ഭാഗത്ത് കാട്ടാനയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. പരിക്കേറ്റ ചേകാടി സ്വദേശി സതീശൻ (40 ) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
29ാമത് ഐഎഫ്എഫ്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop