ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ പോയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു.
മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. 2016ല്‍ നടന്നെന്ന് പറയുന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ എട്ടുവര്‍ഷത്തെ കാലതാമസം എടുത്തു. ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചത് എന്ന് പറയുമ്പോഴും, ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop