തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ. അധ്യാപിക രമണി കൊല്ലപ്പെട്ടത് ക്ലാസ്‌മുറിയിലല്ല സ്കൂളിലെ വരാന്തയിലാണെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയെ പ്രതി മദൻ വിളിച്ചറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നത് കണ്ടു. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് രമണിയെ കഴുത്തിലും വയറിലും പ്രതി കുത്തിപരുക്കേൽപ്പിച്ചത് എന്നാണ് തഞ്ചാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണക്കുറിപ്പിൽ പറയുന്നത്. രമണി സ്കൂളിലെ താത്കാലിക തമിഴ് അധ്യപികയായി നിയമിതയാകുന്നത് 10 -06 -2024 ൽ ആണെന്നും 6- 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് രമണി പഠിപ്പിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
No related news found.
© The News Journalist. All Rights Reserved, .
Design by The Design Shop