സരിനിൽ എനിക്കും പാലക്കാട്ടുകാർക്കും വിശ്വാസമുണ്ട്, ശുഭപ്രതീക്ഷയാണെന്ന് ഡോ.സൗമ്യ സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയപ്പോഴായിരുന്നു സൗമ്യ സരിന്‍ പ്രതികരിച്ചത്. സരിനിൽ എനിക്ക് പ്രതീക്ഷയുണ്ട്. വോട്ടർമാർക്കും ആ പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യുന്നയാളാണ് ഒരു ജനപ്രതിനിധി. അത് സരിൻ 100 ശതമാനം ചെയ്യുന്നയാളാണ്. പാലക്കാട് ഇതുവരെ കേരളം കാണാത്ത ഇലക്ഷനാണ് നടന്നതെന്നും സൗമ്യ വ്യക്തമാക്കി.
പാലക്കാടൻ ജനതയുടെ മനസ് തങ്ങൾക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടർമാരുടെ മുഖഭാവങ്ങളിൽ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും, ഇരട്ടവോട്ടുള്ളവരൊന്നും പോളിംഗ് ബൂത്തിലെത്തില്ലെന്നും പി സരിൻ പറഞ്ഞു.
വോട്ടിൻറെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു. എഴുപതിനായിരത്തിൽ കുറയാത്ത ആളുകൾ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണെന്നും സരിൻ കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop