വടകര : വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് സമയം നീട്ടി നല്‍കി കോടതി. പൊലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമയം അനുവദിച്ചത്. നവംബർ 25ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
കേസ് 29 ന് കോടതി വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ നവംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop