ചെന്നൈ:നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയുന്നതായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.വിജയ് പ്രധാന താരമാണ്. ; കരിയറിന്‍റെ പീക്കിൽ നില്‍ക്കുന്നു. പുതിയ ഊർജം രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണ്.വിജയ് അടുത്ത ഒരു വർഷം എത്രത്തോളം സജീവം ആകുമെന്നത് കണ്ടറിയണം.വിജയിനെ എതിർക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ബിജെപി എതിർക്കും. ഓക്സ്ഫഡിലെ പഠനത്തിനു ശേഷം അണ്ണാമലെ ചെന്നൈയിൽ തിരിച്ചെത്തി.
വിജയുടെ വരവ് ദ്രവീഡിയൻ പാർട്ടികളുടെ വോട്ട് ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഇപ്പോൾ മൂന്ന് ദ്രാവിഡ പാർട്ടികളുണ്ട്. 2026ൽ സഖ്യ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തും. അധികാരം മുന്നണിയിലെ എല്ലാവർക്കും പങ്കുവയ്ക്കും എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അധികാരം പങ്കുവയ്ക്കുമെന്ന വാദം വിജയ് മുന്നോട്ടുവച്ചത് തമിഴ്നാട്ടിൽ ചർച്ച ആയതിനു പിന്നാലെയാണ് അണ്ണാമലെയുടെ പ്രതികരണം.
© The News Journalist. All Rights Reserved, .
Design by The Design Shop