തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും നടനയുമായ വിജയ്. ഫിൻഞ്ചാൽ ചുഴലിക്കാറ്റിനെ നേരിടാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് വിമർശനം. വോട്ടുചെയ്ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക് പ്രാഥമിക സുരക്ഷ പോലും ഒരുക്കിയില്ല. ദുരിതബാധിതരെ കണ്ട് ഫോട്ടോ എടുത്താൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോയെന്നും വിജയ് ചോദിച്ചു. ധനസഹായം നൽകി കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നത്. എതിർക്കുന്നവർക്ക് എല്ലാം കാവി നിറം നൽകിയാൽ ജനങ്ങളെന്നും കൂടെ നിൽക്കുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ പ്രവർത്തകരോട് ദുരിതബാധിതർക്ക് ഒപ്പം നിൽക്കാനും വിജയ് ആഹ്വാനം ചെയ്തു.
ഇതിനിടെ ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop