Loading

ട്വന്റി 20 ക്രിക്കറ്റിൽ റെക്കോഡ് നേട്ടവുമായി ബറോഡ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡ് നേട്ടവുമായി ബറോഡ ക്രിക്കറ്റ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബറോഡ സ്വന്തമാക്കിയത്. 51 പന്തില്‍ 15 സിക്സറുകളടക്കം 134 റണ്‍സ് നേടിയ ഭാനു പാനിയ ടോപ് സ്‌കോററായി. സിക്കിമിനെതിരായ മത്സരത്തില്‍ ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 349 റണ്‍സ് നേടി.

ഈ വര്‍ഷം ആദ്യം ഗാംബിയയ്ക്കെതിരെ 344-4 എന്ന സ്‌കോര്‍ നേടിയ സിംബാബ്വെയുടെ പേരിലായിരുന്നു ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ്. ക്രീസിലെത്തിയ ഓരോ ബാറ്റര്‍മാരും നിര്‍ണായക സംഭാവന നല്‍കി. ശാശ്വത് റാവത്ത് (16 പന്തില്‍ 43), അഭിമന്യൂ സിംഗ് (17 പന്തില്‍ 52), ശിവാലിക്ക് ശര്‍മ (17 പന്തില്‍ 55), വിഷ്ണു സോളങ്കി (16 പന്തില്‍ 50) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ബറോഡ ഇന്നിംഗ്സില്‍ 37 സിക്സറുകള്‍ നേടി.

ഒരു ടി20 ഇന്നിംഗ്സിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡ് ഇതോടെ ബറോഡയുടെ അക്കൗണ്ടിലായി. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ 50+ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്‌വെയ്‌ക്കൊപ്പം പങ്കിടാന്‍ ബറോഡയ്ക്കായി. സിക്കിമിനെതിരെ ബറോഡയുടെ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറികള്‍ നേടി.

Related News

Advertisement

Trending News

Breaking News
ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷ എഫ് സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ​ സദൂയി എന്നിവർ ​ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി ​വലചലിപ്പിച്ചത്.
വടകര അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. സർവ്വകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അഴിയൂർ പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും മഹല്ല് കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാത അതോറിറ്റി കുഞ്ഞിപ്പളളി ടൗണിൽ ​സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു.
തൈപ്പൊങ്കൽ പ്രമാണിച്ചു  കേരളത്തിൽ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി ബാധകം.
എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി

© The News Journalist. All Rights Reserved, . Design by The Design Shop