സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ ഈ ആശയങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിച്ചു. മാറിയെന്ന് കരുതുന്നവരെ ഭരണകൂടം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മൂന്ന് എക്സിക്യൂട്ടീവുകൾക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മിൻ്റെ മുന്നറിയിപ്പ്.
ജനങ്ങൾക്കായ് വാതിൽ തുറന്നിടുക എന്ന ദുബായ് എമിറേറ്റിൻ്റെ സംസ്കാരത്തെ മാനിക്കാത്തവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തും ട്വിറ്ററിലൂടെയാണ് വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop