Loading

സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം

സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന മഹല്ല് സാരഥി സംഗമം ‘തജ്‌ദീദി’ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിലെ സുന്നി വഖ്ഫുകളായിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി എന്നിവ വ്യാജ രേഖയുണ്ടാക്കി ഇങ്ങനെ കയ്യേറിയതാണ്. ഈ പള്ളികളിൽ സുന്നി പണ്ഡിതരുടെ ആരാധനകൾ തടസ്സപ്പെടുത്തുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് കയ്യേറ്റങ്ങൾ എന്നും ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാനും വഖ്ഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താനും മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണം. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സംഗമത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ മഹല്ലുകളുടെ ഭാരവാഹികൾ പങ്കെടുത്തു. മുജാഹിദ് നേതാക്കൾ ഉൾപ്പെട്ട ഫറൂഖ് കോളേജ് മാനേജ്‌മെന്റ് മുനമ്പത്തെ വഖ്‌ഫ്‌ സ്വത്ത് അന്യാധീനപ്പെടാനും മറിച്ചുവിൽക്കാനും കൂട്ടുനിന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Related News

Advertisement

Trending News

Breaking News
പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവും തുടര്‍പരാജയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം
വയനാട് പുൽപ്പള്ളി ചേകാടി ഭാഗത്ത് കാട്ടാനയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. പരിക്കേറ്റ ചേകാടി സ്വദേശി സതീശൻ (40 ) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
29ാമത് ഐഎഫ്എഫ്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop