Loading

പാലക്കാട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി.

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദർ കെയർ ഹോസ്പിറ്റലിലുമാണ്.

എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം നാലു മണിയോടെ കുട്ടികൾ സ്‌കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. ലോറി നിയന്ത്രണംവിട്ട വീടിനോട് ചേർന്ന് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

Advertisement

Trending News

Breaking News
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

© The News Journalist. All Rights Reserved, . Design by The Design Shop