മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിന്ദു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും, ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ അനുസരിച്ച് അത് ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമവും ഇര ജീവിച്ചിരിക്കുമ്പോൾ മാത്രമേ ബാധകമാകൂവെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിതിൻ യാദവ്, നീൽകാന്ത് നാഗേഷ് എന്നിവരാണ് പ്രതികൾ. നിതിൻ യാദവ് ചെയ്‌ത കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിച്ചതാണ് നീൽകാന്ത് നാഗേഷിനെതിരെയുള്ള കുറ്റം നിതിൻ യാദവ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ,കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി നിതിൻ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop