എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്. തിരുവനന്തപുരം പേരൂർക്കട പി.എസ്.എൻ.എം. സ്കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ പ്രതിഷേധിച്ചു.
കുട്ടിയെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചാണ് കൊണ്ടുപോയതെന്ന് പിതാവ് പ്രതികരിച്ചു. തങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുട്ടിയെ കൂട്ടികൊണ്ടുപോയതെന്നും ഇപ്പോൾ കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. താൻ സിപിഐഎം അനുഭാവിയാണ്, എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകർ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല. എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് ഈ രീതിയിൽ സമ്മേളനത്തിനു കൊണ്ടു പോയതെന്നും പിതാവ് ഹരികുമാർ ആരോപിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop