സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു. കേരളത്തിലടക്കം സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് യുജിസി നീക്കം.
രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവർണർക്ക് പൂർണ അധികാരം നൽകിയിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop