മാസപ്പടി കേസിൽ സിഎംആർ എൽ നെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രം. സിഎംആർ എൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പണം നൽകിയത് വിവിധ രാഷ്ട്രീയ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും. സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി എന്നും കേന്ദ്രം. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ എഴുതി സമർപ്പിച്ച വിശദമായ വാദത്തിലാണ് സിഎംആർഎൽ നെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ രാഷ്ട്രീയ നേതാക്കളുമായും സ്ഥാപനങ്ങളുമായും സിഎംആർഎൽ അനധികൃത പണമിടപാട് നടത്തി, 185 കോടിയുടെ അനധികൃത പണമിടപാടിൽ എക്സാലോജികുമായി മാത്രം നടത്തിയത് 1.72 കോടിയുടെ ഇടപാടാണ്.
കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മറവിൽ നടത്തിയത് സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അനധികൃതമായി നടത്തിയ പണമിടപാട് സിഎംആർഎൽ മായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിലെ ചിലവിൽ ഉൾപ്പെടുത്തി കണക്കിൽ കാണിച്ചു. സിഎംആർ എൽ നെതിരെ ആദായ നികുതി വകുപ്പും വാദം സമർപ്പിച്ചു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും സിഎംആർ എൽ ന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സിഎംആർഎൽ ന്മേലുള്ള കുരുക്ക് മുറുകുകയാണ്.
No related news found.
© The News Journalist. All Rights Reserved, .
Design by The Design Shop