ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.
അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുള സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഹുലിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിന് ശേഷം രണ്ടു പരാതികളിലും കേസെടുക്കാന്‍ സാധ്യതയുണ്ട്. ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ മൂന്നുദിവസമായി ബോച്ചേ ജയിലിലാണ്. ഹണി റോസിനെതിരെ മോശം കമന്റിട്ടു എന്ന കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop