Loading

ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി

 

The-UGC-NET-exam-scheduled-to-be-held-on-January-15-has-been-postponed

 

2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മറ്റു ദിവസങ്ങളിലെ പരീക്ഷ തിയ്യതികളിൽ മാറ്റമുണ്ടാകില്ല. ജനുവരി 15ലെ പരീക്ഷ മറ്റൊരു ദിവസം നടക്കുമെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക.

ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷകളാണ് മാറ്റിവെച്ചത്.

ജനുവരി മൂന്ന് മുതൽ 16വരെയാണ് വിവിധ വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. നേരത്തെ ജനുവരി ഒന്ന് മുതൽ 19വരെ നടത്താനിരുന്ന പരീക്ഷയാണ് ജനുവരി മൂന്ന് മുതൽ 16വരെയായി പുനക്രമീകരിച്ചത്.

Related News

Advertisement

Trending News

Breaking News
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. 
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. 
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടർച്ചയായ മൂന്നാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് രാത്രി 7.30നാണ് കിക്കോഫ്.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
യുവാവ് പുഴയിൽ വീണ് മരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി  ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്.
വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി. ചെറ്റപ്പാലം തൂപ്ര തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാത്രി 11. 45നാണ് കടുവ കെണിയിൽ വീണത്. 10 ദിവസത്തിനിടെ 5 ആടുകളെ കടുവ കൊന്നിരുന്നു.

© The News Journalist. All Rights Reserved, . Design by The Design Shop