സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി സോനു സൂദ്
Sonu-Sood-reacts-to-the-attack-on-Saif-Ali-Khan
ബാന്ദ്രയിൽ വ്യാഴ്ചച രാത്രി നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ സിനിമാലോകം മോചിതരായിട്ടില്ല. ഏറ്റവുമധികം സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും കാലങ്ങളായി താമസിച്ചുവരുന്ന മുംബൈയിലെ പ്രധാന മേഖലയിൽ ഒന്നാണ് ബാന്ദ്ര. ഇപ്പോഴിതാ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സോനു സൂദ്.
മുംബൈ വളരെ സുരക്ഷിതമായ ഒരു സ്ഥലമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നാൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നുള്ള ഒരു മുന്നറിയിപ്പായി കാണുകയാണ്.കെട്ടിടങ്ങളിലെ സുരക്ഷാ ഗാർഡുകൾ കൂടുതൽ ശ്രദ്ധയോടുകൂടി ഇരിക്കേണ്ടതാണ്. വളരെ സങ്കടകരമായ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും’ സോനു സൂദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സെയ്ഫിൻ്റെ ജീവനക്കാരെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്രയിലെ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റിലാണ് നടനെ അജ്ഞാതൻ ആക്രമിച്ചത്
© The News Journalist. All Rights Reserved, .
Design by The Design Shop