സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ പ്രസിഡന്റുമാരാകും. 4 വനിതകള്‍ ജില്ലാ ചുമതയിയിലേക്ക്. ദേശീയ നേതൃത്വം ചൊവ്വാഴ്ച ജില്ലാ അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിക്കും.
പതിയ സംഘടനാ പരിഷ്‌കാരങ്ങള്‍ക്കുശേഷം പുനസംഘടന നടക്കുന്ന ബിജെപിയില്‍ വന്‍ അഴിച്ചു പണി. മുപ്പത് സംഘടന ജില്ലകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ പട്ടികയായി. തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയന്‍ ജില്ലാ അധ്യക്ഷനാകും. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ് കരമന ജയന്‍ . ആലപ്പുഴ സൗത്തില്‍ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പ്രസിഡന്റാകും.
കോഴിക്കോട് ടൗണില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണന്‍, തൃശൂര്‍ വെസ്റ്റില്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യം, കാസര്‍ഗോഡ് എംഎല്‍ അശ്വിനി , കൊല്ലം ഈസ്റ്റില്‍ രാജി പ്രസാദ്, കോട്ടയം സെന്‍ട്രലില്‍ ലിജിന്‍, എറണാകുളം സെന്‍ട്രലില്‍ ഷൈജു , പാലക്കാട് പ്രശാന്ത് ശിവന്‍, മലപ്പുറത്ത് ദീപ, തൃശ്ശൂരില്‍ ജസ്റ്റിന്‍, കോട്ടയത്ത് റോയ് ചാക്കോ തുടങ്ങിയവര്‍ ജില്ലാ പ്രസിഡന്റമാരാകും. നാലു വനിതകളെ ജില്ലാ പ്രസിഡന്റുമാരാക്കിയ ബിജെപി, ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop