അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി. ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല,ദേവികുളം താലൂക്കുകളിലെ വില്ലേജുകളിൽ റോഡ് നിർമാണത്തിന്റെയും കുളം നിർമാണത്തിന്റെയും മറവിൽ അനധികൃതമായി പാറയും, മണ്ണും ഖനനം നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു. ജില്ലാ സെക്രട്ടറിയുടെ മരുമകൻ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും 2108 സ്ക്വയർ മീറ്റർ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കണ്ടെത്തിയിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop